ഇ-ഗവേർണൻസ് - വെഹിക്കിൾ മാനേജ്മെൻറ് സിസ്റ്റം (VEELS) - തുടർ നിർദ്ദേശങ്ങൾ

സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഗ്രാൻറ്-ഇൻ-എയിഡ് സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന വാഹനങ്ങൾ, ഡ്രൈവർമാർ എന്നിവ സംബന്ധിച്ച വിവരങ്ങൾ വീൽസ് സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 22/10/2020 തിയ്യതിയിലെ 59/2020/ധന സർക്കുലർ പ്രകാരം തുടർ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വീൽസ് പോർട്ടലിൽ പൂർണ്ണമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് എല്ലാ വകുപ്പുകളും ഒരു നോഡൽ ഓഫീസറെ നിയമിക്കേണ്ടതാണ്. 30/11/2020 നു മുമ്പായി പോർട്ടലിൽ പൂർണ്ണമായ വിവരങ്ങൾ രേഖപ്പെടുത്തി നിശ്ചിത പ്രൊഫോർമ This email address is being protected from spambots. You need JavaScript enabled to view it. എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്കിൽ നിന്നും സർക്കുലർ നോക്കുക.