General Provident Fund (Kerala) Rules 2011
- ഫാമിലി ഉള്ള പക്ഷം നോമിനി സബ്സ്ക്രൈബറുടെ ഫാമിലി മെമ്പര്‍ ആയിരിക്കണം [Rule 5(2), GPF Rules 2011]
- വിവാഹത്തിനു മുമ്പ് ഫയല്‍ ചെയ്ത നോമിനേഷന്‍ സബ്സ്ക്രൈബര്‍ വിവാഹിതനാകുന്നതോടെ അസാധുവാകുന്നതാണ്. [Rule 5(4), GPF Rules 2011]
- സസ്പെന്‍ഷന്‍, വിരമിക്കലിനു മുമ്പുള്ള മുന്നു മാസം ഒഴികെ എല്ലാ മാസവും സബ്സ്ക്രിപ്ഷന്‍ തുക അടക്കേണ്ടതാണ്. [Rule 7(a), GPF Rules 2011]
- അവധിയിലിരിക്കുമ്പോള്‍ അവധിവേതനത്തിന് അര്‍ഹതയില്ലാതിരിക്കുകയോ അര്‍ദ്ധ വേതനമോ അതില്‍ കുറവോ ലഭിക്കുന്ന അവസരത്തില്‍ ഓപ്ഷന്‍ നല്‍കി സബ്സ്ക്രിപ്ഷന്‍ ഒഴിവാക്കാം. [Rule 7(b), GPF Rules 2011]
- വിരമിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് മുതല്‍ എപ്പോള്‍ വേണമെങ്കിലും സബ്സ്ക്രിപ്ഷന്‍ നിര്‍ത്താവുന്നതാണ്. [Rule 7(d), GPF Rules 2011]
- അടിസ്ഥാന ശമ്പളത്തിന്‍റെ 6 ശതമാനത്തില്‍ കുറയാത്തതും അടിസ്ഥാന ശമ്പളത്തെ കവിയാത്ത തുമായ തുക പ്രതിമാസം നിക്ഷേപിക്കേണ്ടതാണ്. [Rule 9(b), GPF Rules 2011]
- നിക്ഷേപത്തുക കണക്കാക്കേണ്ടത് മാര്‍ച്ച് 31 ലെ ശമ്പളത്തെ അടിസ്ഥാനമാക്കിയാണ്. അന്ന് സര്‍വ്വീസലില്ലാത്തവരുടേത് അവര്‍ ജോലിയില്‍ പ്രവേശിച്ച തിയ്യതിയിലെ ശമ്പളമാണ് അടിസ്ഥാനമാക്കേണ്ടത്. [Rule 9 (2) (a) & (b), GPF Rules 2011]
- നിക്ഷേപത്തുക ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു തവണ കുറവ് വരുത്തുന്നതിനും രണ്ടു തവണ കൂട്ടുന്നതിനും അനുവാദമുണ്ട്. [Rule 9 (4) (a) & (b), GPF Rules 2011]
- ഓരോ സബ്സ്ക്രൈബറും പ്രൊവിഡന്‍റ് ഫണ്ട് ക്രയവിക്രയങ്ങള്‍ രേഖപ്പെടുത്തുന്നതിന് പാസ്ബുക്ക് പരിപാലിക്കേണ്ടതും സ്വയം സൂക്ഷിക്കേണ്ടതുമാണ്. [Rule 9 (4) (a) & (b), GPF Rules 2011]
- നിക്ഷേപത്തിന് അടിസ്ഥാനമാക്കിയുള്ള പലിശ എല്ലാ സാമ്പത്തിക വര്‍ഷാവസാനത്തിലും സബ്സ്ക്രൈബറുടെ പ്രൊവിഡന്‍റ് ഫണ്ടില്‍ ക്രഡിറ്റ് ചെയ്യണം [Rule 13 (2) GPF Rules 2011]
- സബ്സ്ക്രൈബറുടെ പ്രൊവിഡന്‍റ് ഫണ്ടില്‍ ക്രഡിറ്റ് ചെയ്യുന്ന പലിശ അടുത്ത രൂപയിലേക്ക് റൌണ്ട് ചെയ്യണം [Rule 13 (2) (d), GPF Rules 2011]
TEMPORARY ADVANCE (TA)
- റൂള്‍ 15 ല്‍ പറഞ്ഞിരിക്കുന്ന ആവശ്യങ്ങള്‍ക്കായി തന്‍റെ ക്രഡിറ്റിലുള്ള തുകയുടെ 75% വരെ Temporary Advance അനുവദിക്കാവുന്നതാണ്.
- ഒരു Temporary Advance എടുത്ത് 6 മാസം കഴിയാതെ അടുത്ത Temporary Advance നല്‍കാന്‍ പാടില്ല. [Rule 17 (1) (a), GPF Rules 2011]
- സബ്സ്ക്രൈബര്‍ അപ്രകാരം ഓപ്റ്റ് ചെയ്താത്ത അവസരത്തില്‍ തിരിച്ചടവ് 12 മാസത്തില്‍ കുറയാന്‍ പാടില്ല. അവസാനത്തെ തവണയൊഴികെ പ്രതിമാസ തിരിച്ചടവ് തുക 10 ലേക്ക് റൌണ്ട് ചെയ്യണം.[Rule 19 (1), GPF Rules 2011]
- പരമാവധി തിരിച്ചടവ് 36 മാസത്തില്‍ കവിയാന്‍ പാടില്ല. [Rule 19 (1), GPF Rules 2011]
|
TA = (3a-b)/4 Where a = Balance at credit, b = Outstanding balance of previous advance |
NON REFUNDABLE ADVANCE (NRA)
- റൂള്‍ 21 ല്‍ പറഞ്ഞിരിക്കുന്ന ആവശ്യങ്ങള്‍ക്കായി തന്‍റെ ക്രഡിറ്റിലുള്ള തുകയുടെ 75% വരെ NRA അനുവദിക്കാവുന്നതാണ്.
- രണ്ട് NRA തമ്മില്‍ 3 മാസത്തെ ഇടവേള ഉണ്ടാവണം [Rule 20 (1), GPF Rules 2011]
- ഒരേ ആവശ്യത്തിനുള്ള Temporary Advance ഉം NRA യും തമ്മില്‍ 4 മാസത്തെ ഇടവേള ഉണ്ടായിരിക്കണം [Rule 22 (2), GPF Rules 2011]
- പത്തു വര്‍ഷം സര്‍വ്വീസ് പൂര്‍ത്തീകരിക്കുകയോ വിരമിക്കല്‍ തിയ്യതിയുടെ പത്തു വര്‍ഷത്തിനുള്ളിലോ മാത്രമേ NRA അനുവദിക്കുകയുള്ളൂ. [Rule 20 (2) (a) & (b), GPF Rules 2011]
- ഒരേ ആവശ്യത്തിനു വേണ്ടി ഒന്നിലധികം തവണ NRA അനുവദിക്കുന്നതല്ല. [Rule 22 (1), GPF Rules 2011]
|
NRA = (3a)/4 Where a = Balance at credit |
- ഒരേ ആവശ്യത്തിനുള്ള NRA യും TA യും തമ്മില്‍ നാലു മാസത്തെ ഇടവേള ഉണ്ടായിരിക്കണം. [Rule 22 (2), GPF Rules 2011]
- TA കണ്‍വേര്‍ട്ട് ചെയ്ത് NRA ആക്കുന്നതിന് മിനിമം രണ്ടു തിരിച്ചടവെങ്കിലും പൂര്‍ത്തിയായിരിക്കണം. [Rule 26 (2), GPF Rules 2011]
NRA CONVERSION
- രണ്ട് തിരിച്ചവ് പൂര്‍ത്തീകരിക്കാതെ Temporary Advance NRA ആയി മാറ്റാന്‍ പാടില്ല [Rule 26 (2), GPF Rules 2011]
- TA കണ്‍വേര്‍ട്ട് ചെയ്ത് NRA ആക്കുന്നതിന് മിനിമം രണ്ടു തിരിച്ചടവെങ്കിലും പൂര്‍ത്തിയായിരിക്കണം. [Rule 26 (2), GPF Rules 2011]
|
NRA Conversion = 3(a+b)/4 Where a = Balance at credit, , b = Outstanding balance of advance |
RELATED DOWNLOADS
















