പെൻഷൻ പരിഷ്കരണ ഉത്തരവായി
12/02/2021 തിയ്യതിയിലെ GO(P) No.30/2021/Fin നമ്പർ ഉത്തരവ് പ്രകാരം സർവ്വീസ് പെൻഷൻ / ഫാമിലി പെൻഷൻ 01/07/2019 പ്രാബല്യത്തിൽ പരിഷ്കരിച്ച് ഉത്തരവായി. 2021 ഏപ്രിൽ 1 നു പുതിയ നിരക്കിൽ പെൻഷൻ വാങ്ങാം. അവസാന ശമ്പളത്തിൻറെ അടിസ്ഥാനത്തിൽ പെൻഷൻ നിർണ്ണയിക്കാനുള്ള കമ്മീഷൻറെ ശുപാർശ അംഗീകരിച്ചില്ല. പെൻഷൻ നിർണ്ണയത്തിൽ നിലവിലുള്ള സ്ഥിതി തുടരും. പരിഷ്കരണം മുഖനയുള്ള കുടിശ്ശിക നാലു ഗഡുക്കളായി നൽകും. പെൻഷൻ പരിഷ്കരണ ഉത്തരവിലെ പ്രധാന മാറ്റങ്ങൾ
- പെൻഷൻ പരിഷ്കരണത്തിന് 01.07.2019 മുതല്‍ പ്രാബല്യം
- കുറഞ്ഞ പെൻഷൻ 11500 രുപ, കൂടിയ പെൻഷൻ 83400 രൂപ
- കുറഞ്ഞ ഫാമിലി പെൻഷൻ 11500 രുപ, കൂടിയ ഫാമിലി പെൻഷൻ 50040 രൂപ
- ഫാമിലി പെൻഷൻ സാധാരണ നിരക്ക് അവസാന ശമ്പളത്തിൻറെ 30 ശതമാനം എന്ന സ്ഥിതി തുടരും
- ഡി.സി.ആർ.ജി പരമാവധി തുക 17 ലക്ഷമാക്കി.
- മെഡിക്കൽ അലവൻസ് 500 രൂപയാക്കി.