Tax Consultant Unlimited 5.14 (Updated) FY 2020-21
2020-21 സാമ്പത്തിക വർഷത്തിലെ വരുമാനം കണക്കുകൂട്ടി ഇൻകം ടാക്സ് സ്റ്റേറ്റമെൻ്റ് തയ്യാറാക്കി 2021 ഫെബ്രുവരി മാസത്തെ ശമ്പള ബില്ലിനോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്. മൊത്തം ടാക്സ് തുക 10000 രൂപയിൽ കവിയുന്നവർ നിർബന്ധമായും ആൻറിസിപ്പേറ്ററി സ്റ്റേറ്റമെൻ്റ് തയ്യാറാക്കി മാർച്ച് ശമ്പളം മുതൽ തന്നെ ടി.ഡി.എസ് അടച്ചു തുടങ്ങണം. ഈ സാമ്പത്തിക വർഷം മുതൽ ടാക്സ് കണക്കാക്കുന്നതിനു നിലവിലെ രീതി കൂടാതെ ടാക്സ് നിരക്ക് കുറഞ്ഞ പുതിയൊരു രീതി കൂടി വന്നിരിക്കുകയാണ്. ടാക്സ് നിരക്ക് കുറവാണെങ്കിലും പുതിയ രീതിയിൽ പല ഇളവുകളും ലഭിക്കില്ല. ടാക്സ് കൺസൾട്ടൻറ് എക്സൽ യൂട്ടിലിറ്റിയുടെ പുതിയ വേർഷനിൽ പുതിയ രീതിയിലും പഴയ രീതിയിലും ടാക്സ് കാൽകുലേഷൻ നടത്തി ആൻറിസിപ്പേറ്ററി സ്റ്റേറ്റമെൻ്റ്, ഫൈനൽ സ്റ്റേറ്റമെൻ്റ്, 10ഇ, ഫോം 12BB, കൺസോളിഡേറ്റഡ് സ്റ്റേറ്റമെൻ്റ്, അനക്സർ-2 എന്നിവ എളുപ്പത്തിൽ തയ്യാറാക്കാം.
ആദ്യമായി ഉപയോഗിക്കുന്നവർ താഴെ കൊടുത്ത ചിത്രം നോക്കി ഓരോ ബട്ടണും മനസ്സിലാക്കി സെറ്റിംഗ്സ് ബട്ടൺ ക്ലിക് ചെയ്ത് സാമ്പത്തിക വർഷം, സ്റ്റേറ്റമെൻ്റ്, ടൈപ്പ് എന്നിവ നിർബന്ധമായും സെലക്ട് ചെയ്യേണ്ടതാണ്. യൂട്ടിലിറ്റിയുടെ ഉപയോഗിക്കുന്നതിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് താഴെ കൊടുത്ത ലിങ്കിൽ നിന്നും യൂസർ ഗൈഡ്, വീഡിയോ ഹെൽപ് എന്നിവ ഉപയോഗിക്കാവുന്നതാണ്.
Related Downloads