സാമ്പത്തിക പിന്നാക്ക സംവരണം - KS&SSR ഭേദഗതിയായി

പൊതുവിഭാഗങ്ങളിൽപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംസ്ഥാനത്തെ സർക്കാർ നിയമനങ്ങളിൽ  10% സംവരണം കൂട്ടിച്ചേർത്ത് കേരള സ്റ്റേറ്റ് & സബോർഡിനേറ്റ് സർവ്വീസ് റൂൾ ഭേദഗതി ചെയ്ത് 23/10/2020 ലെ GO(P) No.14/2020/P&ARD നമ്പർ  ഉത്തരവായി. ഇതോടെ സംസ്ഥാന സർക്കാർ സർവ്വീസിൽ  സംവരണം 50 ൽ നിന്നും 60 ശതമാനമായി. പട്ടിക ജാതി- പട്ടിക വർഗ്ഗം, മറ്റു പിന്നാക്ക വിഭാഗങ്ങൾ ഒഴികെയുള്ള സംവരണമില്ലാത്ത പൊതുവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് വരുമാന സാക്ഷ്യപത്രത്തിൻറെ അടിസ്ഥാനത്തിൽ സംവരണം ലഭിക്കുക. പി.എസ്.സി റൊട്ടേഷൻ ചാർട്ടിൽ 9, 19 ടേണുകളിലാണ് സംവരണം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്കിൽ നിന്നും ഗസറ്റ് നോട്ടിഫിക്കേഷൻ ഡൌൺലോഡ് ചെയ്യുക.