ജീവന്‍ രക്ഷാ പദ്ധതി (GPAIS) 2024

കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ജീവന്‍ രക്ഷാ പദ്ധതി  (ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി - GPAIS) 2024 വർഷത്തേയ്ക്കുള്ള പദ്ധതി പുതുക്കി സ.ഉ.(അച്ചടി) നം.112/2023/ധന തിയ്യതി 18/11/203 പ്രകാരം ഉത്തരവായി. ഇന്‍ഷ്വറന്‍സ് തുക പതിനഞ്ച് ലക്ഷമായി തുടരും. പ്രീമിയം തുക 1000 രൂപ. പ്രീമിയം തുക നവംമ്പര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും പിടിച്ച് 31/12/2023 നു മുമ്പായി അടയ്ക്കണം. കൂടുതല്‍ അറിയുന്നതിന് ഉത്തരവ് താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

Departmental Test Free Chance Extended to PSU Employees

 Vide GO(Ms) No.7/2023/P&ARD Dated 29/03/2023, One Free chance for Compulsory Departmental Test is extended to the Employees of Public Sector Undertakings.

ജനറല്‍ പ്രൊവിഡന്‍റ് ഫണ്ട് - നോമിനേഷന്‍

ജനറല്‍ പ്രൊവിഡന്‍റ് ഫണ്ട് പദ്ധതിയില്‍ നോമിനേഷന്‍ ഫയല്‍ ചെയ്യുന്നതിനും അസാധുവായ നോമിനേഷന്‍ പുതുക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ 02/08/2024 തിയ്യതിയിലെ സര്‍ക്കുലര്‍ നമ്പര്‍ 47/2024/ധന പ്രകാരം പുറപ്പെടുവിച്ചിട്ടുണ്ട്. അപ്രകാരം നോമിനേഷന്‍ ഫോറത്തില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തി പരിഷ്കരിച്ചിട്ടുണ്ട്. പരിഷ്കരിച്ച ജനറല്‍ പ്രൊവിഡന്‍റ് ഫണ്ട് നോമിനേഷന്‍ ഫോറം താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

Related Download

Earned Leave Surrender for 2024-'25 Sanctioned order issued

Vide GO(P) No.23/2024/Fin Dated 16/03/2024, Orders issued to credit the Earned Leave Surrender for the year 2024-25 in the Provident Fund w.e.f 01/04/2024 and this cannot be permitted to withdrawn till 31/03/2028. Those employees including provisional hands who do not have Provident fund,Last Grade Employees & Part-time contingent employees will be paid in cash w.e.f 01/04/2024. This order will be applicable to the employees of Universities, Autonomous Bodies, Grant in Aid Institutions, Statutory Undertakings, Welfare Boards, Apex Societies and Public Sector Undertakings. 

Related Download

വാട്ടര്‍ അതോറിറ്റി പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവായി

വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശമ്പളം 01/07/2019 പ്രാബല്യത്തിൽ പരിഷ്കരിച്ച് 25/10/2022 ലെ GO(P) No.23/2022/WRD നമ്പര്‍ പ്രകാരം ഉത്തരവായി. 01/07/2021 നാണ് ശ്രീ.കെ.മോഹന്‍ദാസ് അദ്ധ്യക്ഷനായ പതിനൊന്നാം ശമ്പള കമ്മീഷന്‍ വാട്ടര്‍ അതോറിറ്റി ജീനവക്കാരുടെ ശമ്പളവും പെന്‍ഷനും പരിഷ്കരിക്കുന്നതിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 01/07/2019 മുതല്‍ പ്രാബല്യത്തില്‍ പരിഷ്കരണം ലഭിക്കും. പരിഷ്കരിച്ച ശമ്പളം സെപ്തംബര്‍ 2022 ലെ ശമ്പളം മുതല്‍ ക്യാഷായി ലഭിക്കും. അതുവരെയുള്ള കുടിശ്ശിക പി.എഫ് എക്കൌണ്ടില്‍ നാലു ഗഡുക്കളായി ലയിപ്പിക്കും. പരിഷ്കരിച്ച അലവന്‍സുകള്‍ 01/10/2022 മുതല്‍ ലഭിക്കും.  ശമ്പള പരിഷ്കരണ ഉത്തരവും അതു പ്രകാരം പുതുക്കിയ ശമ്പളം നിര്‍ണ്ണയിക്കുന്നതിനുള്ള യൂട്ടിലിറ്റിയും താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.