പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവായി

10/02/2021 തിയ്യതിയിലെ GO(P) No.27/2021/Fin നമ്പർ ഉത്തരവ് പ്രകാരം സർക്കാർ ജീവനക്കാരുടെ ശമ്പളം 01/07/2019 പ്രാബല്യത്തിൽ പരിഷ്കരിച്ച്  ഉത്തരവായി. 2021 മാർച്ച് മാസത്തെ ശമ്പളം പുതിയ നിരക്കിൽ വാങ്ങാം. പുതുക്കിയ നിരക്കിലുള്ള വീട്ടു വാടക ബത്തയും മറ്റു അലവൻസുകൾക്കും 01/03/2021 മുതൽ പ്രാബല്യം.. 01/07/2019 പ്രാബല്യത്തിൽ വരുന്ന ശമ്പള പരിഷ്കരണത്തിൽ കുറഞ്ഞ ശമ്പളം 23000/- കൂടിയ ശമ്പളം 166800/-. ശമ്പള നിർണ്ണയത്തിന് സർവ്വീസ് വെയിറ്റേജ് ഇത്തവണയില്ല. ശമ്പള പരിഷ്കരണം മുഖനയുള്ള കുടിശ്ശിക നാലു ഗഡുക്കളായി പ്രൊവിഡൻറ് ഫണ്ടിൽ ലയിപ്പിക്കും. ശമ്പള പരിഷ്കരണ ഉത്തരവിലെ പ്രധാന മാറ്റങ്ങൾ 

  • ശമ്പള പരിഷ്കരണത്തിന് 01.07.2019 മുതല്‍ പ്രാബല്യം
  • കുറഞ്ഞ ശമ്പളം 23000 രുപ, കൂടിയ ശമ്പളം 166800 രൂപ
  • കുറഞ്ഞ ഇൻക്രിമെൻ്റ്  700 രൂപ കൂടിയ ഇൻക്രിമെൻ്റ്  3400 രൂപ
  • 83 സ്റ്റേജുള്ള മാസ്റ്റർ സ്കെയിലിലുള്ള 27 ശമ്പള സ്കെയിലുകൾ
  • വീട്ടു വാടക ബത്ത അടിസ്ഥാന ശമ്പളത്തിൻ്റെ ശതമാന നിരക്കിൽ.
  • സിറ്റി കോംബൻസേറ്ററി അലവൻസ് നിർത്തലാക്കി.
  • സമയബന്ധിത ഹയർ ഗ്രേഡ് ലഘൂകരിച്ചു. കൂടൂതൽ വിഭാഗങ്ങൾക്ക് ഒരു ഗ്രേഡ് കൂടുതൽ 
  • ഫിറ്റ് മെൻറ് ബെനഫിറ്റ് 10 ശതമാനം
  • സർവ്വീസ് വെയിറ്റേജ് ഇല്ല
  • ക്ഷാമബത്ത 01/01/2020 നു 4%, 01/07/2020 നു 7%  
  • ശമ്പള നിർണ്ണയ ചട്ടങ്ങൾ ലഘൂകരിച്ചു.
  • 01/07/2019 ലെ അടിസ്ഥാന ശമ്പളത്തെ 1.38 കൊണ്ടു  ഗുണിച്ച് പുതിയ സ്കെയിലിലെ  അടുത്ത സ്റ്റേജിൽ പുതുക്കിയ ശമ്പള നിർണ്ണയിക്കും.
  • ഓരോ സ്റ്റേജിലെയും പുതുക്കിയ ശമ്പളമറിയാൻ സ്റ്റേജ് ടു സ്റ്റേജ് ഫിക്സേഷൻ ടേബിൾ
  • ഓഫീസുകളിൽ ശമ്പള ഫിക്സേഷൻ ജോലി ഇല്ല..
  • സ്പാർക്ക് മുഖേന ഒറ്റ ദിവസം കൊണ്ട് മുഴുവൻ ജീവനക്കാരുടെയും ശമ്പളം പരിഷ്കരിക്കും.
  • അലവൻസുകളിൽ 10 ശതമാനം വർദ്ധനവ്