Tax Consultant Unlimited 6.63 (FY 2022-'23)
2022-23 സാമ്പത്തിക വർഷത്തിലെ വരുമാനം കണക്കുകൂട്ടി ഇൻകം ടാക്സ് സ്റ്റേറ്റമെൻ്റ് തയ്യാറാക്കി 2023 ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം നല്‍കേണ്ടതുണ്ട്. 2016-17 മുതല്‍ 2022-23 വരെയുള്ള ഏതു വർഷത്തെയും ആൻറിസിപ്പേറ്ററി സ്റ്റേറ്റമെൻ്റ്, ഫൈനൽ സ്റ്റേറ്റമെൻ്റ്, 10ഇ, ഫോം 12BB, കൺസോളിഡേറ്റഡ് സ്റ്റേറ്റമെൻ്റ്, അനക്സർ-2 എന്നിവ ടാക്സ് കൺസൾട്ടൻറ് യൂട്ടിലിറ്റി ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാം.
ടാക്സ് കൺസൾട്ടൻറ് അപ്ഡേറ്റഡ് വേർഷനിൽ സെറ്റിംഗ്സ് ലളിതവൽക്കരിച്ച് ഹോം പേജിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിലെ ഇടത്തും വലത്തുമുള്ള ആരോ കീ ഉപയോഗിച്ച് സാമ്പത്തിക വർഷം, സ്റ്റേറ്റ്മെൻറ് ടൈപ്പ്, സോഫ്റ്റ് വെയർ ടൈപ്പ് എന്നിവ വളരെ എളുപ്പത്തിൽ മാറ്റാം. ടാക്സ് കൺസൾട്ടൻറ് എക്സൽ യൂട്ടിലിറ്റിയുടെ അപ്ഡേറ്റഡ് വേർഷനിൽ പുതിയ സെക്ഷനുകള്‍ ചേര്‍ത്ത് ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മെഡിസെപ്പ് പ്രീമിയം എന്‍ട്രി വരുത്തുന്നതിനുള്ള ഓപ്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ രീതിയിലും പഴയ രീതിയിലും 10ഇ തയ്യാറാക്കാം കൂടാതെ RPU 4.5 പ്രകാരമുള്ള മാറ്റം അനക്സർ-2 വിൽ വരുത്തിയിട്ടുണ്ട് . യൂട്ടിലിറ്റി താഴെ കൊടുത്ത ലിങ്കിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. കൂടാതെ ശമ്പളത്തില്‍ നിന്നും ടി.ഡി.എസ് പിടിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ 07/12/2022 ലെ സര്‍ക്കുലറും താഴെ കൊടുത്ത ലിങ്കിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
Related Downloads
Deduction of TDS from Salary (FY 2022-23) - Circular Issued
2022-23 സാമ്പത്തിക വർഷത്തിലെ ശമ്പള വരുമാനത്തില്‍ നിന്നും ഇന്‍കം ടാക്സ് ആക്ട് 1961 ലെ സെക്ഷന്‍ 192 പ്രകാരം ടി.ഡി.എസ് പിടിക്കുന്നതുമായി ബന്ധപ്പെട്ട് 07/12/2022 ല്‍ 24/2022 നമ്പരായി സര്‍ക്കുലര്‍ ഇൻകം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ് പുരത്തിറക്കി. താഴെ കൊടുത്ത ലിങ്കിൽ നിന്നും സര്‍ക്കുലര്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.