Tax Consultant Unlimited 8.00 (Updated for FY 2024-'25)
23/07/2024 ലെ ബഡ്ജറ്റ് പ്രകാരം 2024-25 സാമ്പത്തിക വർഷം മുതല്‍ പുതിയ ടാക്സ് റജീമില്‍ ടാക്സ് സ്ലാബില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ശമ്പള വരുമാനക്കാര്‍ക്ക് 75000/- രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും ഏഴു ലക്ഷം വരെയുള്ള വരുമാനത്തിനു ടാക്സ് റിബേറ്റും ലഭിക്കും. ചുരുക്കത്തില്‍ 7.75 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് പുതിയ റജീമില്‍ ടാക്സ് ഉണ്ടാവില്ല. കൂടാതെ പുതിയ റജീം ഇനി മുതല്‍ ഡിഫോള്‍ട്ട് ഓപ്ഷനായിരിക്കും. പഴയ റജീമില്‍ ഫാമിലി പെന്‍ഷനിലുള്ള 57(iia) സെക്ഷന്‍ പ്രകാരമുള്ള ഡിഡക്ഷന്‍ 25000 ആക്കിയിട്ടുണ്ട്. 2024-25 വര്‍ഷത്തെ വരുമാനം കണക്കുകൂട്ടി ഇൻകം ടാക്സ് ആന്‍റിസിപ്പേറ്ററി സ്റ്റേറ്റമെൻ്റ് തയ്യാറാക്കി 2024 മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം നല്‍കേണ്ടതുണ്ട്. ടാക്സ് കണ്‍സള്‍ട്ടന്‍റ് അണ്‍ലിമിറ്റഡ് വേര്‍ഷന്‍ 8.00 ല്‍ പുതിയ RPU Ver.5.2 പ്രകാരമുള്ള എല്ലാ മാറ്റങ്ങളും ഉള്‍പ്പെുത്തി അനക്സർ-2, കൂടാതെ പുതിയ DA എന്നിവ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. 2016-17 മുതല്‍ 2027-28 വരെയുള്ള ഏതു വർഷത്തെയും ആൻറിസിപ്പേറ്ററി സ്റ്റേറ്റമെൻ്റ്, ഫൈനൽ സ്റ്റേറ്റമെൻ്റ്, 10ഇ, ഫോം 12BB, കൺസോളിഡേറ്റഡ് സ്റ്റേറ്റമെൻ്റ്, അനക്സർ-2 എന്നിവ ടാക്സ് കൺസൾട്ടൻറ് യൂട്ടിലിറ്റി ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാം.
ടാക്സ് കൺസൾട്ടൻറ് അപ്ഡേറ്റഡ് വേർഷനിൽ സെറ്റിംഗ്സ് ലളിതവൽക്കരിച്ച് ഹോം പേജിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിലെ ഇടത്തും വലത്തുമുള്ള ആരോ കീ ഉപയോഗിച്ച് സാമ്പത്തിക വർഷം, സ്റ്റേറ്റ്മെൻറ് ടൈപ്പ്, സോഫ്റ്റ് വെയർ ടൈപ്പ് എന്നിവ വളരെ എളുപ്പത്തിൽ മാറ്റാം. ടാക്സ് കൺസൾട്ടൻറ് എക്സൽ യൂട്ടിലിറ്റിയുടെ അപ്ഡേറ്റഡ് വേർഷനിൽ പുതിയ സെക്ഷനുകള്‍ ചേര്‍ത്ത് ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മെഡിസെപ്പ് പ്രീമിയം എന്‍ട്രി വരുത്തുന്നതിനുള്ള ഓപ്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ രീതിയിലും പഴയ രീതിയിലും 10ഇ തയ്യാറാക്കാം. യൂട്ടിലിറ്റി താഴെ കൊടുത്ത ലിങ്കിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
Related Downloads