പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവായി
10/02/2021 തിയ്യതിയിലെ GO(P) No.27/2021/Fin നമ്പർ ഉത്തരവ് പ്രകാരം സർക്കാർ ജീവനക്കാരുടെ ശമ്പളം 01/07/2019 പ്രാബല്യത്തിൽ പരിഷ്കരിച്ച് ഉത്തരവായി. 2021 മാർച്ച് മാസത്തെ ശമ്പളം പുതിയ നിരക്കിൽ വാങ്ങാം. പുതുക്കിയ നിരക്കിലുള്ള വീട്ടു വാടക ബത്തയും മറ്റു അലവൻസുകൾക്കും 01/03/2021 മുതൽ പ്രാബല്യം.. 01/07/2019 പ്രാബല്യത്തിൽ വരുന്ന ശമ്പള പരിഷ്കരണത്തിൽ കുറഞ്ഞ ശമ്പളം 23000/- കൂടിയ ശമ്പളം 166800/-. ശമ്പള നിർണ്ണയത്തിന് സർവ്വീസ് വെയിറ്റേജ് ഇത്തവണയില്ല. ശമ്പള പരിഷ്കരണം മുഖനയുള്ള കുടിശ്ശിക നാലു ഗഡുക്കളായി പ്രൊവിഡൻറ് ഫണ്ടിൽ ലയിപ്പിക്കും. ശമ്പള പരിഷ്കരണ ഉത്തരവിലെ പ്രധാന മാറ്റങ്ങൾ
- ശമ്പള പരിഷ്കരണത്തിന് 01.07.2019 മുതല്‍ പ്രാബല്യം
- കുറഞ്ഞ ശമ്പളം 23000 രുപ, കൂടിയ ശമ്പളം 166800 രൂപ
- കുറഞ്ഞ ഇൻക്രിമെൻ്റ് 700 രൂപ കൂടിയ ഇൻക്രിമെൻ്റ് 3400 രൂപ
- 83 സ്റ്റേജുള്ള മാസ്റ്റർ സ്കെയിലിലുള്ള 27 ശമ്പള സ്കെയിലുകൾ
- വീട്ടു വാടക ബത്ത അടിസ്ഥാന ശമ്പളത്തിൻ്റെ ശതമാന നിരക്കിൽ.
- സിറ്റി കോംബൻസേറ്ററി അലവൻസ് നിർത്തലാക്കി.
- സമയബന്ധിത ഹയർ ഗ്രേഡ് ലഘൂകരിച്ചു. കൂടൂതൽ വിഭാഗങ്ങൾക്ക് ഒരു ഗ്രേഡ് കൂടുതൽ
- ഫിറ്റ് മെൻറ് ബെനഫിറ്റ് 10 ശതമാനം
- സർവ്വീസ് വെയിറ്റേജ് ഇല്ല
- ക്ഷാമബത്ത 01/01/2020 നു 4%, 01/07/2020 നു 7%
- ശമ്പള നിർണ്ണയ ചട്ടങ്ങൾ ലഘൂകരിച്ചു.
- 01/07/2019 ലെ അടിസ്ഥാന ശമ്പളത്തെ 1.38 കൊണ്ടു ഗുണിച്ച് പുതിയ സ്കെയിലിലെ അടുത്ത സ്റ്റേജിൽ പുതുക്കിയ ശമ്പള നിർണ്ണയിക്കും.
- ഓരോ സ്റ്റേജിലെയും പുതുക്കിയ ശമ്പളമറിയാൻ സ്റ്റേജ് ടു സ്റ്റേജ് ഫിക്സേഷൻ ടേബിൾ
- ഓഫീസുകളിൽ ശമ്പള ഫിക്സേഷൻ ജോലി ഇല്ല..
- സ്പാർക്ക് മുഖേന ഒറ്റ ദിവസം കൊണ്ട് മുഴുവൻ ജീവനക്കാരുടെയും ശമ്പളം പരിഷ്കരിക്കും.
- അലവൻസുകളിൽ 10 ശതമാനം വർദ്ധനവ്